Cricket IPL Top News

ഐപിഎൽ : മുമ്ബി ഇന്ത്യൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

May 17, 2023

author:

ഐപിഎൽ : മുമ്ബി ഇന്ത്യൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ലെ 63-ാം മത്സരത്തിൽ ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സും അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും തമ്മിൽ മെയ് 16 ചൊവ്വാഴ്ച ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടി.  മത്സരത്തിൽ മുംബൈയെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അഞ്ച് റൺസിന് തോൽപ്പിച്ചു.

മാർക്കസ് സ്റ്റോയിനിസിന്റെയും ക്രുനാൽ പാണ്ഡ്യയുടെയും ഉജ്ജ്വലമായ ബാറ്റിംഗിലൂടെ ലഖ്‌നൗവിന് ഒന്നാം ഇന്നിംഗ്‌സിന് ശേഷം ബോർഡിൽ 177 റൺസ് രേഖപ്പെടുത്താൻ കഴിഞ്ഞു. മറുപടി ബാറ്റിങ്ങിൽ മുംമ്പൈ ഇന്നിങ്ങ്‌സ് 172/5 എന്ന നിലയിൽ അവസാനിച്ചു.  മാർക്കസ് സ്റ്റോയിനിസ് 89 റൺസ് നേടിയപ്പോൾ ക്രുനാൽ പാണ്ഡ്യ 49 റൺസ് നേടി.

റൺ വേട്ടയ്ക്കിടെ ഇഷാൻ കിഷനും രോഹിത് ശർമ്മയും മികച്ച താളത്തിലാണെന്ന് തോന്നിച്ച മുംബൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.  ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 90 റൺസ് നേടി. ഏന്നാൽ ഈ നേട്ടം പിന്നീട് മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല.  ഇഷാൻ കിഷൻ 59 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 37 റൺസ് നേടി. ടിം  ഡേവിഡ് പുറത്താകാതെ 32 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ജയത്തോടെ എൽഎസ്ജി മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ മുംബൈ നാലാം സ്ഥാനത്താണ്.

Leave a comment