European Football Foot Ball International Football Top News

സീരി എ യില്‍ ഇന്ന് നാപോളി യുവന്‍റ്റസ് ടീമുകള്‍ക്ക് പോരാട്ടം

May 14, 2023

സീരി എ യില്‍ ഇന്ന് നാപോളി യുവന്‍റ്റസ് ടീമുകള്‍ക്ക് പോരാട്ടം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്രെമോനീസിനെ യുവന്‍റ്റസ് തങ്ങളുടെ തട്ടകമായ അലിയന്‍സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു.ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത് ആണ് യുവേ.സീരി എ കിരീടം കഴിഞ്ഞ ആഴ്ച്ച തന്നെ നാപോളി നേടിയതിനാല്‍ തങ്ങളുടെ ലീഗ് നില മെച്ചപ്പെടുത്താന്‍ ആയിരിക്കും യുവേ ശ്രമിക്കുന്നത്.ടോപ്‌ ഫോറില്‍ തുടരുക എന്നത് ഇപ്പോഴും അവരുടെ പ്രധാന ലക്‌ഷ്യം ആണ്.ഇന്ത്യന്‍ സമയം രാത്രി  പന്ത്രണ്ടേ കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Napoli's Victor Osimhen celebrates scoring on May 4, 2023

 

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ ലീഗ് ചാമ്പ്യന്‍മാരായ നാപോളി ഇന്ന് മോന്‍സയേ നേരിടും. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് നേടിയ നാപോളി ഇപ്പോഴും  ആഘോഷ തിമിര്‍പ്പില്‍ ആണ്.ലീഗില്‍ പതിനൊന്നാം സ്ഥാനത് ആണ് മോന്‍സ ഇപ്പോള്‍.ചാമ്പ്യന്മാരെ തോല്‍പ്പിച്ച് കൊണ്ട് ലീഗ് നില മെച്ചപ്പെടുത്തുക എന്നത് ആണ് അവരുടെ ഇപ്പോഴത്തെ ലക്‌ഷ്യം. മോന്‍സയുടെ ഹോമായ സ്റ്റേഡിയോ ബ്രിയാന്റിയോയില്‍ ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം.

Leave a comment