ആസ്ട്ടന്‍ വില്ലക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ടോട്ടന്‍ഹാം
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആസ്റ്റൺ വില്ലക്കെതിരെ തോല്‍വി നേരിട്ട് ടോട്ടൻഹാം ഹോട്‌സ്‌പറിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ പരാജയപ്പെട്ടത്.ശേഷിക്കുന്ന മത്സരത്തില്‍ എല്ലാം വിജയിക്കുകയും ലിവര്‍പൂള്‍,ആസ്ട്ടന്‍ വില്ല,ബ്രൈട്ടന്‍ എന്നീ ടീമുകള്‍ പരാജയപ്പെടുകയും ചെയ്‌താല്‍ മാത്രമേ യൂറോപ്പ ലീഗ് ഫുട്ബോള്‍ പോലും അവര്‍ക്ക് കളിക്കാന്‍ കഴിയുകയുള്ളൂ.

ഈ സീസണില്‍ തുടക്കത്തില്‍ മികച്ച ഫോമില്‍ കളിച്ച ടോട്ടന്‍ഹാമിന് എവിടെ വെച്ചോ തങ്ങളുടെ ഫോം നഷ്ട്ടപ്പെട്ടു.കോച്ച് കോണ്ടേയുടെ പിണങ്ങി പോക്കും അവരെ വല്ലാതെ ബാധിച്ചു.8,73 മിനുട്ടുകളില്‍ ജേക്കബ് റാംസേ,ഡഗ്ലസ് ലൂയിസ്,എന്നിവര്‍ നേടിയ ഗോളുകളിലൂടെ ആണ് ആസ്ട്ടന്‍ വില്ല ലീഡ് നേടിയത്.90 ആം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിനസിന്‍റെ ഫൗള്‍ മൂലം ലഭിച്ച പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി ഹാരി കെയിന്‍ ആണ് ടോട്ടന്‍ഹാമിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.