സസ്പെന്‍ഷന്‍ എടുത്തു മാറ്റി ; മെസ്സി ഇന്നലെ പിഎസ്ജിയില്‍ പരിശീലനം പുനരാരംഭിച്ചു
ലയണൽ മെസ്സി ചൊവ്വാഴ്ച പാരീസ് സെന്റ് ജെർമെയ്ൻ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുമെന്നും ശനിയാഴ്ച അജാസിയോയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കും എന്നും പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തി.കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലേക്ക് കുടുംബത്തോടൊപ്പം വിനോദ യാത്ര പോയതിനു മെസ്സിയെ പിഎസ്ജി രണ്ടാഴ്ച്ച സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ താരം ഇന്നലെ പിഎസ്ജി ഫെസിലിറ്റിയിൽ സ്വന്തമായി പരിശീലനം നേടിയിരുന്നു.ലോകകപ്പ് ജേതാവ് കഴിഞ്ഞയാഴ്ച പരിശീലനം നഷ്‌ടമായതിന് ക്ലബ്ബിനോടും സഹതാരങ്ങളോടും ആരാധകരോടും ക്ഷമാപണം നടത്തിയത് മാനേജ്മെന്റിനെ തണുപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനാല്‍ സസ്പെന്‍ഷന്‍ വെട്ടി ചുരുക്കാന്‍ ഉള്ള തീരുമാനം അവര്‍ എടുത്തു.അർജന്റീനിയൻ സ്‌ട്രൈക്കർ മെയ് 8 തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തി” എന്ന അടിക്കുറിപ്പോടെ മെസ്സി പരിശീലനം നടത്തുന്ന രു ചിത്രം സോഷ്യൽ മീഡിയയിൽ പിഎസ്ജി ഇതിനകം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.