ചാമ്പ്യന്‍സ് ലീഗ് സെമി ; സിറ്റി – റയല്‍ മത്സരം സമനിലയില്‍
സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ സിറ്റി – റയല്‍ മത്സരം സമനിലയില്‍.ഇരു ടീമുകളും ഓരോ ഗോള്‍ വീധം നേടി. വിനീഷ്യസ് ജൂനിയറും കെവിൻ ഡി ബ്രൂയിനും ബോക്സിനു വെളിയില്‍ നിന്ന് ലോകോത്തര നിലവാരമുള്ള ഗോളുകള്‍ ആണ് നേടിയത്.സിറ്റിക്ക് വേണ്ടി സമനില ഗോള്‍ നേടിയ ഡി ബ്രൂയ്നയാണ് മത്സരത്തിലെ താരം.
.jpg?auto=webp&format=pjpg&width=3840&quality=60)
കഴിഞ്ഞ സീസണിലെ അവസാന മിനുട്ടിലെ തിരിച്ചടി നല്ല രീതിയില്‍ ഓര്‍മയില്‍ ഉള്ള പെപ്പ് സിറ്റിയെ വളരെ പതുക്കെ ആണ് കളിപ്പിച്ചത്.പൊതുവേ കാണുന്ന പോലെ സിറ്റി താരങ്ങള്‍ എതിരാളികളുടെ ബോക്സിനു ഉള്ളിലേക്ക് പാഞ്ഞില്ല.മാഡ്രിഡ് താരങ്ങള്‍ ആണെങ്കില്‍ കിട്ടാവുന്ന എല്ലാ കൌണ്ടര്‍ അട്ടാക്കിങ്ങ് അവസരങ്ങളും മുതല്‍ എടുക്കുകയും ചെയ്തു.അങ്ങനെ ഒരു നീക്കത്തിലൂടെ ആണ് റയല്‍ വിനീഷ്യസിലൂടെ ആദ്യ ഗോള്‍ നേടിയത്.ഗോള്‍ വഴങ്ങിയ സിറ്റിയെ നല്ല രീതിയില്‍ സമ്മര്‍ദത്തില്‍ ആക്കാന്‍ റയലിന് കഴിഞ്ഞു.എന്നാല്‍ 67 ആം മിനുട്ടില്‍ ഗുണ്ടോഗന്‍ നീട്ടി നല്‍കിയ പന്ത് വലയില്‍ എത്തിച്ച് കെവിന്‍ ഡി ബ്രൂയിന സിറ്റിക്ക് പുതു ജീവന്‍ നല്‍കി.പതിനെട്ടു മെയില്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം പാദം.