ഐപിഎൽ: ധവാൻ അർധസെഞ്ചുറി നേടി, കെകെആറിനെതിരെ പഞ്ചാബ് കിംഗ്‌സ് 179/7
തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് 179/7 എന്ന സ്‌കോർ നേടി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ശിഖർ ധവാൻ ഫിഫ്റ്റി നേടി. മറ്റാർക്കുംകാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഓപ്പണർ ധവാൻ 47 പന്തിൽ 57 റൺസെടുത്തപ്പോൾ ജിതേഷ് ശർമയും ഷാരൂഖ് ഖാനും 21 റൺസ് വീതം നേടി. കെകെആറിന് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും ഹർഷിത് റാണ രണ്ട് വിക്കറ്റും വീഴ്ത്തി.