EPL 2022 European Football Foot Ball International Football Top News transfer news

മേസൺ ഗ്രീൻവുഡ് യുവന്‍റ്റസുമായി അടുക്കുന്നു !!!!

May 7, 2023

മേസൺ ഗ്രീൻവുഡ് യുവന്‍റ്റസുമായി അടുക്കുന്നു !!!!

വരാനിരിക്കുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന്   വായ്പാ നീക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ മേസൺ ഗ്രീൻവുഡിന്റെ പ്രതിനിധികളുമായി യുവന്റസ് ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിനെതിരെ കഴിഞ്ഞ വര്‍ഷം കേസ് ഉയര്‍ന്നതിന് ശേഷം അദേഹത്തെ കളിക്കാന്‍ ക്ലബ് മാനെജ്മെന്റ് സമ്മതിച്ചിട്ടില്ല.

Juventus 'keen to sign Mason Greenwood on loan this summer'

 

അദ്ദേഹത്തിനെതിരെയുള്ള സമീപകാല ക്രിമിനൽ കുറ്റങ്ങൾ എല്ലാം കോര്‍ട്ട് ഒഴിവാക്കി എങ്കിലും ഇപ്പോഴും അദ്ദേഹത്തിനെ കടത്തി വിടാന്‍ യുണൈറ്റഡിന് മടി.മാൻ യുണൈറ്റഡ് ഇപ്പോഴും ഇതിനെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നുണ്ട്‌.ഇതിന്‍റെ ഫലം വന്നതിനു ശേഷമേ താരത്തിനെ അടുത്ത സീസണിലേക്കുള്ള ആദ്യ ടീമിലേക്ക് തിരികെ കൊണ്ടുവരണോ എന്ന് തീരുമാനിക്കാന്‍ പോകുന്നുള്ളൂ.എന്നാല്‍ താരത്തിനു ഇനി റെഡ് ഡെവിള്‍സിന് വേണ്ടി കളിക്കാന്‍ തീരെ താല്പര്യം ഇല്ല.തനിക്ക് വേണ്ട  പിന്തുണ തരാന്‍ ക്ലബ് മടിക്കുന്നത് ആണ് താരത്തിനെ ചൊടിപ്പിച്ചത്.ഈ സാഹചര്യത്തില്‍ എസി മിലാനും റോമയും ഉൾപ്പെടെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന്റെ ഒപ്പിന് താൽപ്പര്യപ്പെടുന്നുണ്ട്.എന്നാല്‍ ഇന്നലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി സൺ പറയുന്നതനുസരിച്ച്, യുവന്റസിൽ നിന്ന് താരത്തിനെ സൈന്‍ ചെയ്യാന്‍ അവര്‍ക്ക് വളരെ ഏറെ താല്‍പര്യമുണ്ട്.താരത്തിന്‍റെ എജന്റുമായി ക്ലബ് നടത്തിയ ചര്‍ച്ച വളരെ നല്ല രീതിയില്‍ ആണ് പൂര്‍ത്തിയായത് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

 

 

Leave a comment