ഇന്നലത്തെ മത്സരത്തില്‍ ലിവര്‍പൂളിനും ടോട്ടന്‍ഹാമിനും വിജയം
ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് വിജയം നേടി കൊണ്ട് ടോട്ടന്‍ഹാം കഴിഞ്ഞ അഞ്ചു ലീഗ് മത്സരത്തിലെ ആദ്യ വിജയം നേടി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കെയ്ൻ ഒരു ഹെഡറിലൂടെ ആണ് ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്തത്.ഇന്നലത്തെ വിജയം 35 കളികളിൽ നിന്ന് 57 പോയിന്റുമായി പട്ടികയിൽ ടോട്ടന്‍ഹാമിനെ ആറാം സ്ഥാനത്തെത്തിച്ചു.നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ആറ് പോയിന്റ് പിന്നിലാണ് അവർ.

അടുത്ത സീസണിലേക്ക് ഉള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്‌ഷ്യം പിന്തുടര്‍ന്ന് ലിവര്‍പൂള്‍.ഇന്നലത്തെ മത്സരത്തില്‍ ബ്രെന്റ്ഫോര്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.പതിമൂന്നാം മിനുട്ടില്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയത്.ലിവര്‍പൂള്‍ വിജയം നേടിയതോടെ യുണൈറ്റഡ് അതിയായ സമ്മര്‍ദത്തില്‍ ആണ്.വെറും ഒരു പോയിന്റ് ലീഡ് മാത്രമാണ് ചെകുത്താന്‍മാര്‍ക്ക് ഉള്ളത്.എന്നാല്‍ ലിവര്‍പൂളിനെക്കായിലും രണ്ട് മത്സരങ്ങള്‍ കുറവ് ആണ് കളിച്ചത് എന്നത് അവര്‍ക്ക് ആശ്വാസം പകരുന്നു.