EPL 2022 European Football Foot Ball International Football Top News

ഗുണ്ടോഗനു ഡബിള്‍ ; ലീഡ് നാലാക്കി ഉയര്‍ത്തി സിറ്റി

May 7, 2023

ഗുണ്ടോഗനു ഡബിള്‍ ; ലീഡ് നാലാക്കി ഉയര്‍ത്തി സിറ്റി

ഇൽകെ ഗുണ്ടോഗന്റെ ഇരട്ട ഗോളുകൾ ലീഡ്സിനെതിരെ സിറ്റിക്ക് ജയം നല്‍കിയിരിക്കുന്നു.സിറ്റിക്കെതിരെ ഒരു ഗോള്‍ ലീഡ്സ് തിരിച്ചടിക്കുകയും ചെയ്തു.സ്കോര്‍ലൈന്‍ 2-1.രണ്ടു ഗോളുകളും ഗുണ്ടോഗന്‍ നേടിയത് മാഹ്റസിലൂടെ ആയിരുന്നു.പ്രതിരോധ താരങ്ങള്‍ ചുറ്റും ഉണ്ടായിരുന്നു എങ്കിലും മികച്ച ഫിനിഷിലൂടെ ആണ് ഗുണ്ടോഗന്‍ വല കണ്ടെത്തിയത്.ഇതിനു മുന്‍പും പല തവണ സിറ്റിക്ക് വേണ്ടി അദ്ദേഹം വണ്ടര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്.

ഫോഡനെ ഫൌള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ഹാലണ്ട് ഹാട്രിക്ക് തികക്കാന്‍ ഗുണ്ടോഗന് നല്‍കി.എന്നാല്‍ അദ്ദേഹത്തിന് അവിടെ പിഴച്ചു.തൊട്ടടുത്ത നിമിഷത്തില്‍ ഗോള്‍ കണ്ടെത്തി കൊണ്ട് ലീഡ്സ് സിറ്റിക്ക് നേരിയ സമ്മര്‍ദം നല്‍കി എങ്കിലും വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി കൊണ്ട് സിറ്റി ആഴ്സണലുമായുള്ള പോയിന്റ്‌ വിത്യാസം നാലാക്കി ഉയര്‍ത്തി.ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നു ജയം മാത്രം മതി സിറ്റിക്ക് പ്രീമിയര്‍ ലീഗ് കപ്പ്‌ നിലനിര്‍ത്താന്‍.

Leave a comment