ഐപിഎൽ 2023: ആർആറിനെ 118 റൺസിന് ഓൾഔട്ടാക്കി ജിടി
വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ആർആറിനെ 118 റൺസിന് ഓൾഔട്ടാക്കി ജിടി. ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാൻ സ്പിൻ ജോഡികളായ റാഷിദ് ഖാനും നൂർ അഹമ്മദും രാജസ്ഥാൻ റോയൽസിനെ 118 റൺസിൽ ഒതുക്കുകയായിരുന്നു. ഖാൻ 3/14, അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ആതിഥേയർക്കായി ക്യാപ്റ്റൻ സഞ്ജു സാംസൺ 30 റൺസെടുത്തപ്പോൾ മറ്റൊരു കളിക്കാരനും 15 റൺസിൽ കൂടുതൽ നേടാനായില്ല. നേരത്തെ ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ആ തീരുമാനം തുടക്കം തന്നെ പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണപ്പോൾ ഗുജറാത്ത് 118ൽ ഒതുക്കി. 20 പന്തിൽ മൂന്ന് ഫോറം ഒരു സിക്‌സും സാഹിതം 30 റൺസ് നേടി.