ഐപിഎൽ : ഇന്ന് സഞ്ജുവിൻറെ ആർആർ ഹർദിക് പാണ്ട്യയുടെ ജിടിയെ നേരിടും
മുംബൈ ഇന്ത്യൻസിനോട് തോറ്റതിന് ശേഷം, രാജസ്ഥാൻ റോയൽസ് ഐപിഎൽ 2023 പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്, കളിച്ച ഒമ്പത് കളികളിൽ 5 എണ്ണം വിജയിച്ചു. ഇന്ന് അവർ ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) അവരുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്.
അതേപോലെ ജിടി കഴിഞ്ഞ കാളി തോറ്റാണ് വരുന്നത് ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ടീം തകർപ്പൻ ജയം തട്ടിയെടുക്കുകയായിരുന്നു. ജിടി 12 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ്.
ഐപിഎൽ 2022 ഫൈനലിസ്റ്റുകൾ തമ്മിലുള്ള അവസാന ഔട്ടിംഗിൽ, സഞ്ജു സാംസണിന്റെയും ഷിമ്‌റോൺ ഹെറ്റ്‌മയറിന്റെയും മാച്ച് വിന്നിംഗ് അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ , 177 എന്ന വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ പിന്തുടര് ന്ന് ആർആർ വിജയിച്ചു.അതിന് പകരം വീട്ടാൻ ആകും ജിടി ഇന്ന് ഇറങ്ങുക.