EPL 2022 European Football Foot Ball International Football Top News transfer news

മോയിസസ് കെയ്‌സെഡോ ആഴ്സണലിലേക്ക് പോകാനുള്ള സാധ്യത വര്‍ധിക്കുന്നു

May 5, 2023

മോയിസസ് കെയ്‌സെഡോ ആഴ്സണലിലേക്ക് പോകാനുള്ള സാധ്യത വര്‍ധിക്കുന്നു

മോയിസസ് കെയ്‌സെഡോയെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ തിരയുന്ന തിരക്കില്‍ ആണ് ആഴ്സണല്‍.2027 വരെ നീളുന്ന ഒരു കരാറില്‍ താരം ഒപ്പിട്ടു എങ്കിലും അദ്ധേഹത്തെ വില്‍ക്കാന്‍ തന്നെ ആണ് മാനെജ്മെന്റ് തീരുമാനം.താരത്തിനും ബ്രൈട്ടന്‍ ഉപേക്ഷിച്ച് തന്‍റെ കരിയര്‍ മറ്റേതെങ്കിലും ക്ലബില്‍ തുടരാന്‍ ആണ് ആഗ്രഹം.

Moises Caicedo names 'dream club' ahead of summer transfer battle

കെയ്‌സെഡോക്ക് വേണ്ടി വിന്‍റര്‍ വിന്‍ഡോയില്‍ ആഴ്സണല്‍ ഒരു ബിഡ് സമര്‍പ്പിച്ചിരുന്നു.70 മില്യൺ പൗണ്ട് മൂല്യമുള്ള ഓഫര്‍ ബ്രൈട്ടന്‍ നിരസിച്ചു.ആഴ്സണലിനെ കൂടാതെ മറ്റൊരു പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ്‌ ആയ ചെല്‍സിയും താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.എന്ത് വില കൊടുത്തും വിജയിക്കാനുള്ള യുവ താരങ്ങള്‍ ഉള്ള  ആഴ്സണല്‍ ടീമിനെ ആണ് തനിക്ക് താല്‍പര്യം എന്ന് താരം ഇതിനു മുന്നേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.നിലവില്‍ അനവധി സുപ്പര്‍ താരങ്ങള്‍ ഉള്ള ചെല്‍സി ഈ സമ്മറില്‍ സൈനിങ്ങുകള്‍ നടത്താന്‍ സാധ്യത വളരെ വളരെ കുറവ് ആണ്.അപ്പോള്‍ നിലവിലെ സാഹചര്യം അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യത അധികവും ഗണേര്‍സിന് തന്നെ ആണ്.

Leave a comment