EPL 2022 European Football Foot Ball International Football Top News transfer news

റഫീഞ്ഞക്കായി 80 മില്യൺ യൂറോ ബിഡ് നല്‍കാന്‍ ഒരുങ്ങി ന്യൂകാസിൽ

May 4, 2023

റഫീഞ്ഞക്കായി 80 മില്യൺ യൂറോ ബിഡ് നല്‍കാന്‍ ഒരുങ്ങി ന്യൂകാസിൽ

ബാഴ്‌സലോണ ഫോര്‍വേഡ് ആയ റഫീഞ്ഞയേ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ച് ന്യൂകാസിൽ.താരത്തിനു വേണ്ടി ആദ്യ ബിഡ് നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനയില്‍ ആണ് അവര്‍.80 മില്യണ്‍ യൂറോ ബിഡ് തുകയായി ന്യൂ കാസില്‍ ഉള്‍പ്പെടുത്തിയേക്കും.ബ്രസീൽ ഇന്റർനാഷണൽ  താരം ബാഴ്സയില്‍ ഒറ്റ സീസണ്‍ കൊണ്ട് തന്നെ തന്‍റെ മൂല്യം വെളിപ്പെടുത്തി.

സാവിയുടെ പ്ലാനില്‍ താരം ഇല്ല എന്നത് അറിഞ്ഞിട്ടും റഫീഞ്ഞ അവസരത്തിന് വേണ്ടി കാത്തിരുന്നു.ഉസ്മാന്‍ ഡെമ്പലെ,ലെവന്‍ഡോസ്ക്കി എന്നിവര്‍  പരിക്ക് മൂലം പുറത്തിരുന്നപ്പോള്‍ റഫീഞ്ഞയായിരുന്നു അറ്റാക്കിങ്ങില്‍  ബാഴ്സയുടെ ഏക ആശ്രയം.ഇത് കൂടാതെ ഈ മത്സരങ്ങളില്‍ എല്ലാം മാന്‍ ഓഫ് ദി മാച്ച് ബഹുമതിയും അദ്ദേഹത്തിനെ തേടിയെത്തി.താരത്തിനെ നല്‍കാന്‍ ഓരോപ്ഷന്‍ സാവിക്ക് ഇല്ല എങ്കിലും നല്ലൊരു ബിസിനസ് ലഭിച്ചാല്‍  നിലവിലെ അവസരത്തില്‍ ബാഴ്സ അത്  എന്തായാലും തള്ളികളയാന്‍ ഉള്ള സാധ്യതയില്ല.അടുത്ത സമ്മറില്‍ മെസ്സി വരുകയാണ് എങ്കില്‍ തീര്‍ച്ചയായും റഫീഞ്ഞ ഈ  ടീമില്‍ ഒരധിക പറ്റ് തന്നെ ആണ്.ഉസ്മാന്‍ ഡെമ്പലെക്ക് പകരം ഒരിക്കലും റഫീഞ്ഞയേ ആദ്യ ടീമിലേക്ക് എടുക്കാന്‍ സാവിയും ആഗ്രഹിക്കുന്നില്ല.അതിനാല്‍ റഫീഞ്ഞ ഒരു വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താനുള്ള സാധ്യത നിലവില്‍ വളരെ കൂടുതല്‍ ആണ്.

Leave a comment