EPL 2022 European Football Foot Ball Top News transfer news

ഈ സീസണോടെ മെസ്സി പിഎസ്ജിയില്‍ നിന്നും പുറത്തു വരും

May 4, 2023

ഈ സീസണോടെ മെസ്സി പിഎസ്ജിയില്‍ നിന്നും പുറത്തു വരും

പാരീസ്-സെന്റ് ജെർമെയ്‌നും മെസ്സിയും തമ്മില്‍ ഉള്ള ബന്ധം വഷലായതിനെ തുടര്‍ന്ന് താരം ലീഗ് 1 ക്ലബുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു.ക്ലബിന്റെ അനുമതി ഇല്ലാതെ സൗദി അറേബിയയിലേക്ക് താരം പോയി എന്ന കാരണത്താല്‍ അദ്ധേഹത്തെ ക്ലബ് രണ്ടു വാരം സസ്പെന്‍ഡ് ചെയ്തിരുന്നു.ഇത് താരത്തിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു.കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാവാന്‍ ഇരിക്കെ ഇനി ഒരു ചര്‍ച്ച താരത്തിന്‍റെ പക്കല്‍ നിന്നും പ്രതീക്ഷിക്കേണ്ട.

Lionel Messi suspended by PSG for unapproved trip to Saudi Arabia |  Football News - Hindustan Times

 

സസ്പെന്‍ഷന്‍ സമയത്ത് മെസ്സിക്ക് പരിശീലനത്തിന് വരാനോ,ടീമുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാനോ കഴിയില്ല,കൂടാതെ അദ്ദേഹത്തിന് വേതനവും ലഭിക്കില്ല.അര്‍ജന്‍ട്ടീനിയന്‍ ക്യാപ്റ്റന് അറേബ്യൻ സംഘടനയായ അൽ ഹിലാലിൽ നിന്ന് ഒരു ഗംഭീര ഓഫർ ഉണ്ടെന്നും ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ആയ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയേ സൈന്‍ ചെയ്ത അല്‍ നാസറിന്റെ നീക്കത്തിന് മറുപടിയായി മെസ്സിയെ സൈന്‍ ചെയ്യാന്‍ ചിര വൈരികള്‍ ആയ ഹിലാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ശ്രമം നടത്തുന്നു.

Leave a comment