Cricket IPL Top News

തകർപ്പൻ ബാറ്റിങ്ങുമായി യശസ്വി ജയ്‌സ്വാൾ : ആർആറിനെതിരെ സിഎസ്കെയ്ക്ക് 203 റൺസ് വിജയലക്ഷ്യം

April 27, 2023

author:

തകർപ്പൻ ബാറ്റിങ്ങുമായി യശസ്വി ജയ്‌സ്വാൾ : ആർആറിനെതിരെ സിഎസ്കെയ്ക്ക് 203 റൺസ് വിജയലക്ഷ്യം

 

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആണ് രാജസ്ഥാൻ 200 കടന്നത്.

യശസ്വി ജയ്‌സ്വാൾ 43 പന്തിൽ 77 റൺസെടുത്തപ്പോൾ മറ്റ് താരങ്ങൾ അദ്ദേഹത്തിന് പിന്തുണ നൽകി. തകർപ്പൻ തുടക്കമാണ് അവർക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ജോസ് ബട്ലറും(27) യശസ്വി ജയ്‌സ്വാളും ചേർന്ന് 86 റൺസ് നേടി. അതിന് ശേഷം എത്തിയ സാംസൺ 17 റൺസിന് പുറത്തായി. ജയ്സ്വാളും ജോസ് ബട്ട്‌ലറും ഒന്നാം വിക്കറ്റിൽ 8.2 ഓവറിൽ 86 റൺസ് ആണ് അടിച്ച് കൂട്ടിയത്. പിന്നീടെത്തിയ ധ്രുവ് 34 റൺസ് നേടിയപ്പോൾ ദേവദത്ത് പടിക്കൽ പുറത്താകാതെ 27 റൺസ് നേടി. ചെന്നൈക്ക് വേണ്ടി തുഷാർ രണ്ട് വിക്കറ്റ് നേടി.

Leave a comment