ജേക്കബ് മർഫിക്കും അലക്സാണ്ടർ ഇസക്കും ഇരട്ട ഗോളുകൾ : ന്യൂകാസിൽ ടോട്ടൻഹാമിനെതിരെ അനായാസ വിജയം
ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 32-ാം മത്സരദിനത്തിൽ ജേക്കബ് മർഫിയും അലക്സാണ്ടർ ഇസക്കും രണ്ട് ഗോളുകൾ നേടിയപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് വിജയം.
രണ്ടാം മിനിറ്റിലും ഒമ്പതാം മിനിറ്റിലുമായി ജേക്കബ് മർഫി രണ്ടു ഗോളുകൾ നേടിയപ്പോൾ സെന്റ് ജെയിംസ് പാർക്കിൽ ആറാം മിനിറ്റിൽ ജോലിന്റൺ ന്യൂകാസിലിന്റെ മൂന്നാം ഗോൾ നേടി.19, 21 മിനിറ്റുകളിൽ അലക്‌സാണ്ടർ ഇസാക്ക് ഇരട്ട ഗോളുകൾ നേടി, 67-ാം മിനിറ്റിൽ കല്ലം വിൽസണാണ് അവസാന ഗോൾ നേടിയത്. 49-ാം മിനിറ്റിൽ പെനാൽറ്റി ഏരിയയുടെ ഇടത് അരികിൽ നിന്ന് ഹാരി കെയ്ൻ ആണ് ആശ്വാസ ഗോൾ നേടിയത്. ഇതോടെ 59 പോയിന്റുമായി ന്യൂകാസിൽ മൂന്നാമതും 53 പോയിന്റുമായി ടോട്ടൻഹാം അഞ്ചാമതുമാണ്.