ഹാട്രിക്ക് മാഹ്റസ് ; എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി
ശനിയാഴ്ച വെംബ്ലിയിൽ നടന്ന എഫ്‌എ കപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് ഫൈനലിലേക്ക് ഉള്ള യോഗ്യത നേടിയിരിക്കുന്നു.കഴിഞ്ഞ മൂന്നു തവണയും സെമിഫൈനലില്‍ പുറത്തായ സിറ്റിക്ക് ഇത്തവണ ആ വിധി നേരിടേണ്ടി വന്നില്ല.സിറ്റിക്ക് വേണ്ടി മൂന്ന് ഗോളും നേടിയത് മാഹ്റസ് ആയിരുന്നു.

ആദ്യ പകുതിയിൽ മികച്ച രീതിയില്‍ പന്ത് തട്ടിയ ഷെഫീല്‍ഡ് സിറ്റിയെ ഒന്ന് നിലയുറക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല.എന്നാല്‍ 43 ആം മിനുട്ടില്‍ ജെബിസണ്‍ നടത്തിയ ഫൌളില്‍ ലഭിച്ച കിക്ക് വലയിലാക്കി മാഹ്റസ് സിറ്റിക്ക് ആദ്യ ഗോള്‍ നേടി കൊടുത്തു.പിന്നീട് താരം 61 ആം മിനുട്ടിലും,66 ആം മിനുട്ടിലും കൂടി ഗോള്‍ കണ്ടെത്തി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.1958ൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലക്‌സ് ഡോസണിന് ശേഷം ആദ്യ എഫ്‌എ കപ്പ് സെമിഫൈനൽ ഹാട്രിക്കായിരുന്നു ഇത്.ഇന്നത്തെ മറ്റൊരു സെമിയില്‍ യുണൈറ്റഡിന് ബ്രൈട്ടനെ മറികടക്കാന്‍ ആയി എങ്കില്‍ ഫൈനലില്‍ ഒരു മാഞ്ചസ്റ്റര്‍ ഡെര്‍ബി കാണുവാന്‍ ഉള്ള ഭാഗ്യം ആരാധകര്‍ക്ക് ഉണ്ടായേക്കും.