Cricket IPL Top News

ഐപിഎൽ 2023: എൽഎസ്ജിക്കെതിരെ രാജസ്ഥാൻ റോയൽസിന് 155 റൺസ് വിജയ ലക്ഷ്യം

April 19, 2023

author:

ഐപിഎൽ 2023: എൽഎസ്ജിക്കെതിരെ രാജസ്ഥാൻ റോയൽസിന് 155 റൺസ് വിജയ ലക്ഷ്യം

ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) 154/7 എന്ന നിലയിൽ പരിമിതപ്പെടുത്തി. ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ കെ എൽ രാഹുലും (39) കൈൽ മേയേഴ്സും (51) മികച്ച തുടക്കമാണ് അവർക്ക് നൽകിയത്.

ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് രാജസ്ഥാൻ ബൗളർമാർ പിടിമുറക്കിയതോടെ കളിയുടെ ഗതി മാറി. പിന്നീട് പെട്ടെന്ന് വിക്കറ്റുകൾ പോയത് അവർക്ക് തിരിച്ചടിയായി. പിന്നീട് മാർക്കസ് സ്റ്റോയിനിസ്(21) നിക്കോളാസ് പൂരാൻ(29) എന്നിവർ ചെറിയ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും അതും പെട്ടെന്ന് അവസാനിച്ചു. ഇരുവരും ചേർന്ന് 45 റൺസ് നേടി. 2/23 എന്ന നിലയിൽ ആർ അശ്വിനാണ് ബൗളർമാരിൽ തിളങ്ങിയത്.

Leave a comment