Foot Ball Top News

ഗോൾ തിളക്കത്തിൽ മെസിയും എംബാപ്പെയും: ലെൻസിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം

April 16, 2023

author:

ഗോൾ തിളക്കത്തിൽ മെസിയും എംബാപ്പെയും: ലെൻസിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം

 

ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. മത്സരം തുടങ്ങി ആദ്യം ലഭിച്ചത് ചുവപ്പ് കാർഡ് ആണ്. ലെൻസിന്റെ മിഡ്ഫീൽഡർ സാലിസ് അബ്ദുൾ സമേദിന് ആണ് ലഭിച്ചത്. 19-ാം മിനിറ്റിൽ ആയിരുന്നു കാർഡ് ലഭിച്ചത്, പിന്നീട് 10 കളിക്കാരുമായാണ് അവർ കളിച്ചത്.

31-ാം മിനിറ്റിൽ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയാണ് ആതിഥേയർക്കായി ആദ്യ ഗോൾ നേടിയത്. 37-ാം മിനിറ്റിൽ വിറ്റിൻഹ ഗോൾ നേടിയപ്പോൾ സ്‌കോർ 2-0ൽ എത്തി, മൂന്ന് മിനിറ്റിന് ശേഷം ലയണൽ മെസ്സി ആതിഥേയർക്കായി മറ്റൊരു ഗോൾ നേടി. ആദ്യ പകുതി അവസാനിച്ചപ്പോൾ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിൽ ആയിരുന്നു.

രണ്ടാം പകുതിയിൽ ലെൻസിന്റെ താരങ്ങൾ ഗോളിനായി പരിശ്രമിച്ചെങ്കിലും അതിന് ഫലം ഉണ്ടായത്  60-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു. ഫ്രാങ്കോവ്സ്കിയുടെ വക ആയിരുന്നു ആ ഏകഗോൾ. ലീഗ് 1 ലെ ലീഡ് ഉറപ്പിക്കാൻ 72 പോയിന്റ് പിഎസ്ജിക്ക് ഉണ്ട് . 63 പോയിന്റുമായി ലെൻസ് രണ്ടാം സ്ഥാനത്താണ്.

Leave a comment