കിരീടങ്ങള്‍ നേടിയിട്ടില്ല എങ്കിലും ജനഹൃദയം കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.ടെലിവിഷൻ റേറ്റിംഗ് അനുസരിച്ച് കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ടത് ബ്ലാസ്റ്റേഴ്സിന്‍റെ ആണ്.ഐഎസ്എല്ലിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ടെലിവിഷനിൽ ശരാശരി 57 ശതമാനം കാഴ്ചക്കാർ ഉള്ളപ്പോൾ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. 46 ശതമാനം കാഴ്ചക്കാരും ടെലിവിഷനിൽ എടികെയുടെ മത്സരങ്ങൾ കണ്ടു.

ഈസ്റ്റ് ബംഗാളിനാണ് മൂന്നാം സ്ഥാനം. 43 ശതമാനം പേർ ഈസ്റ്റ് ബംഗാളിന്റെ മത്സരങ്ങൾ ടെലിവിഷനിൽ കണ്ടു. 31 ശതമാനം ടെലിവിഷൻ കാഴ്ചക്കാരുമായി എഫ്‌സി ഗോവ നാലാം സ്ഥാനത്താണ്.ഐഎസ്എല്ലിൽ 30 ശതമാനം പേർ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ എതിരാളികളായ ബെംഗളൂരു എഫ്‌സിയുടെ മത്സരങ്ങൾ കാണുന്നത്. ഒഡീഷ (30), നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (30), ചെന്നൈയിൻ എഫ്‌സി (28), ഹൈദരാബാദ് എഫ്‌സി (26), ജംഷഡ്പൂർ എഫ്‌സി (23) ഇതൊക്കെ ആണ് മറ്റ് ഐഎസ്‌എൽ ടീമുകളുടെ ടെലിവിഷൻ റേറ്റിംഗ്.