ജിറോണക്കെതിരെ ബാഴ്സലോണ ; ലീഡ് പതിനഞ്ചാക്കി ഉയര്‍ത്താന്‍ ലക്‌ഷ്യം
തിങ്കളാഴ്ച രാത്രി ജിറോണയേ സ്വന്തം തട്ടകമായ കാമ്പ് ന്യൂയിലെക്ക് ക്ഷണിക്കുമ്പോള്‍ കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡിനെതിരായ കനത്ത തോൽവിയിൽ നിന്ന് തിരിച്ചുവരാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.സാവിയുടെ ടീം നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ പന്ത്രണ്ടു പോയിന്റ് ലീഡോടെ.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ പതിനഞ്ച് പൊയന്റിന്റെ ലീഡ് ബാഴ്സക്ക് നേടാന്‍ ആകും.

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.ഔസ്മാൻ ഡെംബെലെ, പെഡ്രി, ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, ഫ്രെങ്കി ഡി ജോങ് എന്നിവരുടെ സേവനം ബാഴ്‌സലോണയ്ക്ക് ഇന്ന് ലഭിച്ചേക്കില്ല.റയൽ മാഡ്രിഡിനെതിരെ സാവി ഇറക്കിയ ടീമില്‍ നിന്ന് അൻസു ഫാട്ടിയേയും ജോര്‍ഡി ആല്‍ബയേയും ഇന്നത്തെ ടീമില്‍ അദ്ദേഹം ഉള്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടാര്‍ന്നു.ഗാവിയേ ലെഫ്റ്റ് വിങ്ങില്‍ അല്ലാതെ ഇന്നത്തെ മത്സരത്തില്‍ മിഡ്ഫീല്‍ഡില്‍ ആയിരിക്കും സാവി കളിപ്പിക്കാന്‍ പോകുന്നത്.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയം ബാഴ്സക്ക് ആയിരുന്നു.