EPL 2022 European Football Foot Ball Top News

ലാംപാര്‍ഡ് – ചെല്‍സി പുതുയുഗത്തിന് ഇന്നാരംഭം

April 8, 2023

ലാംപാര്‍ഡ് – ചെല്‍സി പുതുയുഗത്തിന് ഇന്നാരംഭം

ശനിയാഴ്ച പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടാൻ മോളിനെക്സിലേക്കുള്ള ഒരു യാത്രയോടെ ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ കെയർടേക്കർ മാനേജരായി തന്റെ ഭരണം ആരംഭിക്കും.ചെല്‍സി ലീഗ്  ടേബിളിൽ 11-ാം സ്ഥാനത്തു തുടരുമ്പോള്‍ വോൾവ്‌സ് നിലവില്‍ പതിനാലാം സ്ഥാനത് ആണ്.റിലഗേഷന്‍ ഭീഷണി വൂല്‍വ്സ് നേരിടുന്നുണ്ട്.

Wolverhampton Wanderers' Daniel Podence celebrates scoring against Nottingham Forest on April 1, 2023

മാര്‍ച്ച് നാലിന് ടോട്ടന്‍ഹാമിനെതിരെ നേടിയത് ആണ് വൂല്‍വ്സിന്‍റെ അവസാന ലീഗ് ജയം.ചെല്‍സി ആകട്ടെ കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളില്‍ വെറും രണ്ടു ജയം  മാത്രമേ   നേടിയിട്ടുള്ളൂ.കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു എങ്കിലും പല മികച്ച അവസരങ്ങളും തുലച്ച ചെല്‍സി മുന്നേറ്റ നിരയുടെ നില അല്പം പരുങ്ങലില്‍ ആണ്.ഈ ടീമിനെ എങ്ങനെ ഫ്രാങ്ക് ലംപാര്‍ഡ് മുന്നോട്ട് നയിക്കും എന്നത് കാണാന്‍  ചെല്‍സി ആരാധകര്‍ അക്ഷമയോടെ  കാത്തിരിക്കുകയാണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.

Leave a comment