EPL 2022 European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്‍ട്ടന്‍ – യുണൈറ്റഡ് പോരാട്ടം

April 8, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്‍ട്ടന്‍ – യുണൈറ്റഡ് പോരാട്ടം

ഇന്ന് ഇന്ത്യന്‍ സമയം അഞ്ച്  മണിക്ക് ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈട്ടഡ്  എവര്‍ട്ടനെ നേരിട്ടേക്കും.ബുധനാഴ്ച ബ്രെന്റ്‌ഫോർഡിനെ 1-0ന് തോൽപ്പിച്ച് റെഡ് ഡെവിൾസ് ലീഗ്  പട്ടികയിലെ ആദ്യ നാലിൽ ഇടം നേടി, തിങ്കളാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പറുമായി 1-1ന് സമനില വഴങ്ങിയതിന് ശേഷം എവര്‍ട്ടന്‍ പോയിന്റ്‌ പട്ടികയില്‍ പതിനാറാം സ്ഥാനത്തേക്ക് കയറി.

Manchester United head coach Erik ten Hag on April 5, 2023

ലീഗില്‍ ടോപ്‌ ഫോറില്‍ എത്തി എങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ യുണൈട്ടഡിന് തിരിച്ചടികളുടെ കാലം ആയിരുന്നു.ബ്രെന്റ്ഫോര്‍ഡിനെതിരായ മത്സരത്തിനു മുന്നേ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ റെഡ് ഡെവിള്‍സിന് കഴിഞ്ഞിരുന്നില്ല.ചിരവൈരികള്‍ ആയ ലിവര്‍പൂളിനോട് എതിരില്ലാത്ത ഏഴു ഗോളിന് തോറ്റ അവര്‍ ന്യൂ കാസിലിനോടും ലീഗ് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.പ്രീമിയര്‍ ലീഗില്‍ ടോപ്‌ ഫോറിന് വേണ്ടിയുള്ള പോരാട്ടം കടുത്ത രീതിയില്‍ തുടരുമ്പോള്‍ ഈ തോല്‍വികളിലൂടെ നഷ്ട്ടപ്പെട്ട പോയിന്റുകള്‍ക്ക് ഭാവിയില്‍    യുണൈറ്റഡിന് വലിയ വിലയായിരിക്കും നല്‍കേണ്ടി വരുക.

Leave a comment