European Football Foot Ball Top News

എതിരില്ലാത്ത ആറു ഗോള്‍ വിജയം ; മികച്ച തിരിച്ചുവരവുമായി റയല്‍

April 3, 2023

എതിരില്ലാത്ത ആറു ഗോള്‍ വിജയം ; മികച്ച തിരിച്ചുവരവുമായി റയല്‍

റയൽ മാഡ്രിഡ് ഞായറാഴ്ച റയൽ വല്ലാഡോളിഡിനെ 6-0 ന് തകർത്ത് ലാലിഗയിൽ ബാഴ്‌സലോണയുടെ ലീഡ് 12 പോയിന്റായി കുറച്ചു.ഏഴു മിനുട്ടിനുള്ളില്‍ ഹാട്രിക്ക് നേടി കരിം ബെന്‍സെമ റയലിന് വേണ്ടി തന്‍റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. 22 മിനിറ്റില്‍ ഒരു സുഗമമായ കൗണ്ടർ അറ്റാക്കിലൂടെ റോഡ്രിഗോയാണ് റയലിന് ലീഡ് നേടി കൊടുത്തത്.

Real Madrid vs Real Valladolid, summary: Benzema hat trick, score, goals &  highlights | LaLiga Santander 22/23 - AS USA

അടുത്ത മത്സരം കോപ ഡേല്‍ റിയ സെമി ഫൈനലില്‍ ബാഴ്സക്കെതിരെ ആണ് റയല്‍ കളിക്കാന്‍ പോകുന്നത്.അതിനാല്‍ എതിരില്ലാത്ത ആറു ഗോള്‍ വിജയം റയലിന് മികച്ച ആത്മവിശ്വാസം സമ്മാനിക്കുന്നു.രണ്ടാം പകുതിയില്‍ സ്പാനിഷ് താരങ്ങള്‍ ആയ  മാര്‍ക്കോ അസന്‍സിയോയും   ലൂക്കാസ് വാസ്ക്വസും കൂടി റയലിന് വേണ്ടി ഗോള്‍ കണ്ടെത്തുന്നതില്‍ വിജയം കണ്ടു.മറ്റൊരു തോല്‍വിയോടെ വലഡോളിഡ് തരംതാഴ്ത്തല്‍ മേഘലയിലേക്ക് കൂടുതല്‍ അടുക്കുന്ന ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്.

Leave a comment