ഔസ്മാൻ ഡെംബെലെ,പെഡ്രി എന്നിവരുടെ പരിക്കുകള്‍ ബാഴ്സക്ക് അങ്കലാപ്പ് സൃഷ്ട്ടിക്കുന്നു
ഏപ്രിൽ 5 ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ഔസ്മാൻ ഡെംബെലെയും പെഡ്രിയും ഉണ്ടാകില്ല എന്ന് റിപ്പോര്‍ട്ട്.ജിറോണയുമായുള്ള ലാ ലിഗ മത്സരത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ ഡെംബെലെ രണ്ടു മാസത്തില്‍ ഏറെയായി സൈഡ്‌ലൈനിലാണ്.റയൽ മാഡ്രിഡുമായുള്ള കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ ആദ്യ പാദത്തിലും ഡെംബെലെ കളിച്ചിരുന്നില്ല.
ഇരു താരങ്ങളും ഏപ്രില്‍ അഞ്ചിന് മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ മത്സരത്തില്‍ കളിക്കും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എങ്കിലും,ഇരുവരുടെയും പരിക്ക് ഭേദപ്പെടാന്‍ വിചാരിച്ചതിലും കൂടുതല്‍ സമയം എടുക്കുന്നുണ്ട്.ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ഏപ്രിൽ 10 ന് ജിറോണയ്‌ക്കെതിരെ ഉസ്മാന്‍ ഡെംബെലെ ബാഴ്സക്ക് വേണ്ടി കളിക്കാന്‍ തയ്യാര്‍ ആകും എന്നും ഇത് കൂടാതെ ഏപ്രിൽ 22 ന് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഗ് മത്സരത്തില്‍ പെഡ്രിയും കായിക ക്ഷമത വീണ്ടെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.