ഗാവിയെ ഉപദേശിക്കാന്‍ ബാഴ്സ വെറ്ററന്‍ താരങ്ങളോട് ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്
ഞായറാഴ്ച രാത്രി ക്യാമ്പ് നൗവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മില്‍ നടന്ന മത്സരം പലപ്പോഴും വഴക്കില്‍ കലാശിച്ചിരുന്നു.റയലിന് എതിരെ ഒന്നിന് നേരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ബാഴ്സലോണ നിലവില്‍ ലീഗില്‍ പന്ത്രണ്ടു പോയിന്റ് ലീഡ് ആസ്വദിക്കുന്നു.ലാലിഗ കിരീടം നിലനിര്‍ത്തുക എന്നത് ഇനി റയലിന് ഏറെ കുറെ അസാധ്യം ആണ് എന്ന് തന്നെ പറയേണ്ടി വരും.തുടര്‍ച്ചയായി മൂന്നു എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ തോറ്റ റയല്‍ താരങ്ങള്‍ പലപ്പോഴും ബാഴ്സലോണ താരങ്ങള്‍ക്ക് നേരെ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ഡാനി സെബയോസുമായി കയര്‍ത്ത ഗാവിക്ക് കാര്‍ഡ് ഒന്നും ലഭിക്കാത്തത് മാഡ്രിഡ് താരങ്ങളെ നീരസത്തില്‍ ആഴ്ത്തുന്നു.ബാഴ്സലോണ യുവ താരം പിച്ചില്‍ കുറച്ചു കൂടി നിയന്ത്രിച്ച് കളിക്കണം എന്ന് മാഡ്രിഡ് താരങ്ങള്‍ കരുതുന്നു.ഗാവിയുടെ കളി വളരെ കായികവിരുദ്ധം ആണ് എന്നും അവര്‍ പറയുന്നു.ഇത് സംബന്ധിച്ച് ബാഴ്സലോണ സീനിയര്‍ താരങ്ങളോട് ഗാവിയുമായി സംസാരിക്കാന്‍ മാഡ്രിഡ് താരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.സേബയോസും ഗാവിയും തമ്മില്‍ ഉള്ള പ്രശ്നം സ്പെയിന്‍ ടീമിലും പലരും തമ്മില്‍ അഭിപ്രായ വിത്യാസങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട് എന്നും മാര്‍ക്ക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.