ലിവര്‍പൂളില്‍ തുടരണം എങ്കില്‍ വേതനം വെട്ടി കുറയ്ക്കുക അല്ലാതെ വേറെ വഴിയില്ല മില്‍നര്‍ക്ക്
ലിവര്‍പൂളില്‍ തുടരണം എങ്കില്‍ മിഡ്ഫീൽഡർ ജെയിംസ് മിൽനർ തന്‍റെ നിലവിലെ സാലറിയില്‍ നിന്ന് വലിയൊരു വിഹിതം വെട്ടി ചുരുക്കാന്‍ തയ്യാറാകേണം എന്ന് റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.37-കാരൻ ആയ ബ്രിട്ടീഷ് താരത്തിന്‍റെ കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും.എന്നാല്‍ കഠിനാധ്വാനിയായ താരത്തിനെ ലിവര്‍പൂളില്‍ നിലനിര്‍ത്താന്‍ ക്ലോപ്പ് ഏറെ ആഗ്രഹിക്കുന്നു.

ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ ആൻഫീൽഡിൽ മിൽനർ പല ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.എന്നാല്‍ കാലക്രമേണേ താരത്തിന് ടീമില്‍ ഉള്ള പ്രാധാന്യം നഷ്ട്ടപ്പെട്ടു.പിച്ചില്‍ ഉള്ള താരത്തിന്‍റെ സംഭാവന ചെറുത് ആണെങ്കിലും യുവ താരങ്ങള്‍ക്ക് നല്ലൊരു മാതൃകയും ലീഡറും ആവാനുള്ള വ്യക്തി പ്രഭാവം അദ്ദേഹത്തിന് ഉണ്ട് എന്ന് ക്ലോപ്പ് വിശ്വസിക്കുന്നു.അതിനാല്‍ ഒരു വര്‍ഷം കൂടി താരത്തിനെ നിലനിര്‍ത്താന്‍ മാനേജ്മെന്റിനോട് ക്ലോപ്പ് ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ അദ്ദേഹം നിലവില്‍ പ്രതിവാരം വാങ്ങുന്ന 60000 പൗണ്ട് സാലറി നല്‍കാന്‍ റെഡ്സ് തയ്യാറല്ല.