ഫ്രഞ്ച് വനിത ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം നിരസിച്ച് തിയറി ഹെന്രി
ഫ്രഞ്ച് ഇതിഹാസവും മുൻ ബെൽജിയം ദേശീയ ടീം അസിസ്റ്റനറും കൂടിയായിരുന്ന തിയറി ഹെൻറി ഫ്രാൻസ് വനിത ഫുട്ബോള്‍ പരിശീലക സ്ഥാനം നിരസിച്ചിരിക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് പടിയിറങ്ങിയ താരം തന്റെ അടുത്ത കരിയർ നീക്കങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും ഒരു ഫുട്ബോള്‍ പണ്ഡിറ്റ് ആയി പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

എന്നാല്‍ ഫ്രഞ്ച് റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ മാനേജ് ചെയ്യാന്‍ ഉള്ള അവസരം ഹെന്രിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.ഗ്രെഗ് ബെർഹാൾട്ടറുടെ കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് ഒരു പ്രമുഖ താരത്തിനെ മാനേജര്‍ ആയി കൊണ്ടുവരാന്‍ ആണ് അമേരിക്കന്‍ ഫുട്ബോള്‍ ലക്‌ഷ്യം ഇടുന്നത്.2024 കോപ്പ അമേരിക്കയും 2026 ലോകകപ്പും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്നതിനാൽ കുറച്ച് ഗൌരവത്തോടെ ഉള്ള ഒരു സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റും ഭാവി മാനേജറില്‍ നിന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്.