പിഎസജിയില്‍ തുടരണം എങ്കില്‍ റമോസിനു വേതനം കുറക്കേണ്ടി വരും
പാരീസ് സെന്റ് ജെർമെയ്‌നിലെ കരാർ നീട്ടണമെങ്കിൽ സെർജിയോ റാമോസ് ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന് റിപ്പോർട്ട്.36-കാരനായ ഡിഫൻഡറുടെ നിലവിലെ കരാർ സീസണിന്റെ അവസാനത്തിൽ കാലഹരണപ്പെടാൻ പോകുന്നതിനാൽ താരം പാർക് ഡെസ് പ്രിൻസസിൽ ഒരു അനിശ്ചിത ഭാവി നേരിടുകയാണ്.2021 വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആണ് താരം റയല്‍ വിട്ടു പിഎസ്ജിയിലേക്ക് മാറിയത്.പരിക്കുകളും മറ്റും കാരണം താരം വെറും പതിമൂന്നു മത്സരങ്ങള്‍ മാത്രമേ സീസണില്‍ കളിച്ചിരുന്നുള്ളൂ.

നിലവിലെ നിബന്ധനകള്‍ വെച്ച് റാമോസിനു കരാര്‍ നീട്ടി നല്‍കാന്‍ പിഎസ്ജിക്ക് താല്പര്യം ഇല്ല.താരം ഒരു വിട്ടു വീഴ്ച്ച നടത്താന്‍ മുന്നിട്ടു ഇറങ്ങിയാല്‍ മാത്രമേ കരാര്‍ നീട്ടല്‍ യാഥാര്‍ത്ഥ്യം ആവുകയുള്ളൂ.താരത്തിനെ റാഞ്ചി കൊണ്ട് പോകാന്‍ സൗദി അറേബ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും അനേകം ടീമുകള്‍ രംഗത്ത് ഉണ്ട്.എന്നാല്‍ സ്പെയിന്‍ താരത്തിനു ഇപ്പോള്‍ വൃത്തിയായി ലീഗ് കാമ്പെയിന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.എന്ത് ട്രാന്‍സ്ഫര്‍ ചര്‍ച്ചകളും സമ്മറില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.