EPL 2022 European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ ; ലിവര്‍പൂള്‍ – യുണൈറ്റഡ് പോരാട്ടം ഇന്ന്

March 5, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ ; ലിവര്‍പൂള്‍ – യുണൈറ്റഡ് പോരാട്ടം ഇന്ന്

ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയര്‍ ലീഗിലെ വര്‍ഗ ശത്രുക്കള്‍ ആയ ലിവർപൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആൻഫീൽഡില്‍ വെച്ച് ഇന്ന് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മത്സരം.അവസാന മത്സരത്തില്‍ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ റെഡ്‌സ് 2-0ന് തോൽപിച്ചപ്പോള്‍ എഫ്‌എ കപ്പിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-1 ന് തോല്‍പ്പിച്ച് കൊണ്ട് എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു ട്രോഫി നേടി.

Jadon Sancho celebrates scoring for Manchester United on February 8, 2023

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.അന്ന് വിജയം തുണച്ചത് ചെകുത്താന്മാരെ ആയിരുന്നു.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുമ്പോഴും ടീം എന്ന നിലയില്‍ യുണൈറ്റഡ് തന്നെ ആണ് മികച്ച ഫോമില്‍ കളിക്കുന്നത്.ശക്തരായ ബാഴ്സലോണയേ മറികടന്നു യൂറോപ്പ ലീഗില്‍ മുന്നേറിയ റെഡ് ഡെവിള്‍സ് ദിനം പ്രതി ശക്തി നേടി വരുകയാണ്.നിലവില്‍ ആറാം സ്ഥാനത് ഉള്ള ലിവര്‍പൂള്‍ അടുത്ത സീസണില്‍ ടോപ്‌ ഫോറിലേക്ക് ഇടം നേടാനുള്ള പോരാട്ടം ശക്തമാക്കിയേക്കും.നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമുമായി വെറും ആറു പോയിന്റ്‌ വിത്യാസമേ നിലവില്‍ റെഡ്സിനുള്ളൂ.

Leave a comment