EPL 2022 European Football Foot Ball Top News

പരിക്കില്‍ നിന്ന് നട്ടം തിരിയുന്ന ചെല്‍സി ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു

March 4, 2023

പരിക്കില്‍ നിന്ന് നട്ടം തിരിയുന്ന ചെല്‍സി ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു

ശനിയാഴ്ച പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സ് യുണൈറ്റഡിനെ സ്‌റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ചെല്‍സി സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ആറ് ഗെയിമുകളില്‍ ആയി ജയം നേടാന്‍ ആവാതെ നട്ടം തിരിയുന്ന ചെല്‍സിക്ക് ഈ പോക്കിന് ഒരന്ത്യം വരുത്തേണ്ടത് ഉണ്ട്.ഒരു ജയം മാത്രം മതി കോച്ച് പോട്ടറുടെ മേല്‍ ഉള്ള സമ്മര്‍ദത്തിനു ഒരയവ് വരാന്‍.ഇതേ ഫോമില്‍ തന്നെ ആണ് ലീഡ്സ് യുണൈറ്റഡും.കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളു.

Thiago Silva goes down injured for Chelsea on February 26, 2023

പരിക്ക് ഒരു വില്ലന്‍ ആയി ചെല്‍സിയുടെ ഉറക്കം കെടുത്തുകയാണ്.സെന്റർ ബാക്ക് തിയാഗോ സിൽവ കാൽമുട്ട് ലിഗമെന്റിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ആറാഴ്ച വരെ    പുറത്തിരിക്കും.ഇത് കൂടാതെ മേസൺ മൗണ്ട് ,അർമാൻഡോ ബ്രോജ,എഡ്വാർഡ് മെൻഡി,എന്‍ഗോലോ കാന്റെ,സീസർ അസ്പിലിക്യൂറ്റ ,റീസ് ജെയിംസ്‌ എന്നിവരും പരിക്ക് മൂലം  പുറത്താണ്.ഫിറ്റ്‌നസ് വീണ്ടെടുത്ത മാറ്റിയോ കൊവാസിച്ച് ഇന്നത്തെ മത്സരത്തിലേക്ക് തിരിച്ചു വരുന്നത് പോട്ടറുടെ തലവേദന കുറക്കുന്നു.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.

Leave a comment