പുതിയ മാനേജര്‍ റോളിനായി സ്റ്റീവന്‍ ജെറാര്‍ഡിനെ പിഎസ്ജി സമീപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്
ലിവർപൂൾ ഹീറോ സ്റ്റീവൻ ജെറാർഡിനെ തങ്ങളുടെ പുതിയ മാനേജര്‍ ആയി നിയമിക്കാന്‍ പിഎസ്ജി വളരെ അധികം താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട് നല്‍കി സ്കോട്ടിഷ് മാധ്യമങ്ങള്‍. നാല് മാസം മുമ്പ് ടീമിന്‍റെ മോശം പ്രകടനം മൂലം ആസ്റ്റൺ വില്ലയില്‍ നിന്ന് മുന്‍ ലിവര്‍പൂള്‍ താരത്തെ പുറത്താക്കിയിരുന്നു.അതിനുശേഷം അദേഹത്തെ പോളണ്ട് നാഷണല്‍ ടീം മാനേജര്‍ റോളിലേക്ക് വിളിച്ചു എങ്കിലും അവസാനം പോർച്ചുഗലിന്റെ മുൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ അവര്‍ കോച്ച് ആയി നിയമിച്ചു.
ഇന്നലെ സ്കോട്ടിഷ് ഡെയിലി എക്സ്പ്രസ്സ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലീഷ് താരത്തിനെ പിഎസ്ജി വളരെ അധികം ഇഷ്ട്ടപ്പെടുന്നു.ഗാള്‍ട്ടിയറിനു ശേഷം അദ്ധേഹത്തെ പിഎസ്ജിയുടെ നേതൃത അവകാശം നല്‍കുന്നതിനെ കുറിച്ച് മാനെജ്മെന്റ് ചര്‍ച്ച നടത്തുന്നുണ്ടാത്രേ. ഇതുവരെയുള്ള ബ്രേക്ക് താന്‍ വളരെ നന്നായി ആസ്വദിച്ചു എന്നും ഇനി എത്രയും പെട്ടെന്ന് മാനേജിംഗ് റോളിലേക്ക് മടങ്ങണം എന്നും ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ ജെറാര്‍ഡ് പറഞ്ഞിരുന്നു.






































