ഭാഗ്യം ബാഴ്സയെ തുണച്ചു എന്ന് കാർലോ അൻസലോട്ടി
കോപ്പ ഡെൽ റേ സെമി-ഫൈനൽ ആദ്യ പാദത്തിൽ ദുര്‍ബലര്‍ ആയ ബഴ്സാ ടീമിനെതിരെ തോറ്റു എങ്കിലും റയല്‍ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച് കാർലോ അൻസലോട്ടി.ഇന്നലത്തെ മത്സരത്തിലെ പോലെ ആണ് കളിക്കുന്നത് എങ്കില്‍ രണ്ടാം പാദത്തില്‍ തിരിച്ചു വരാന്‍ റയലിന് കഴിഞ്ഞേക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ എന്ത് പ്രതീക്ഷിച്ചോ അത് തന്നെ ആണ് ടീം പിച്ചില്‍ ചെയ്തത് എന്ന് അൻസലോട്ടി പറഞ്ഞു.ബാഴ്സയുടെ ഹാഫില്‍ കയറി അവരെ കളിക്കാന്‍ അനുവദിക്കാതെ ഇരിക്കുക,ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ എന്നും ,കളിക്കാര്‍ ഇത് വ്യതമായി വര്‍ക്ക് ഔട്ട് ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാഗ്യം ബാഴ്സക്ക് ഒപ്പം ഉള്ളത് ആണ് അവര്‍ ജയിക്കാന്‍ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതേ പ്രകടനം റയല്‍ രണ്ടാം പാദത്തില്‍ കാഴ്ചവെച്ചാല്‍ ജയം തങ്ങള്‍ക്ക് സുനിശ്ചിതം ആണ് എന്ന് കരുതുന്നതായും അൻസലോട്ടി പറഞ്ഞു.






































