7 ആം നമ്പര്‍ ജേഴ്സി വിനീഷ്യസിന് നല്‍കാന്‍ ഒരുങ്ങി റയല്‍
ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനു അടുത്ത സീസന്‍ മുതല്‍ ഏഴാം നമ്പര്‍ ജേഴ്സി നല്‍കാന്‍ റയല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍.ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയൽ മാഡ്രിഡ് ഈഡൻ ഹസാർഡുമായി വേർപിരിയാനുള്ള സാധ്യത വളരെ അധികം ആണ്.നിലവിലെ റയല്‍ ഏഴാം നമ്പറിന്റെ ഉടമ അദ്ദേഹം ആണ്.

കടുത്ത റൊണാള്‍ഡോ ആരാധകന്‍ ആയ വിനീഷ്യസിനെ വളരെ ഏറെ സന്തോഷവാന്‍ ആക്കുന്ന വാര്‍ത്തയാണ് ഇത്.റൊണാള്‍ഡോ യുവന്‍റ്റസിലേക്ക് പോയതിന് ശേഷം സ്പാനിഷ് താരമായ മരിയാനോ ഡയാസ് ആണ് ഏഴാം നമ്പര്‍ ധരിച്ചിരുന്നത്.റൊണാള്‍ഡോക്ക് ശേഷം വന്ന ഏതു താരത്തിനും ഏഴാം നമ്പറില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.നിലവില്‍ ജേഴ്സി നമ്പര്‍ 20 ആണ് വിനീഷ്യസ് ധരിക്കുന്നത്.