ബുക്കയോ സാക്ക ആഴ്സണലിലെ തന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു
ബുക്കായോ സാക്കയുമായുള്ള പുതിയ ദീർഘകാല കരാർ അന്തിമമാക്കുന്നതിനു ആഴ്സണല്‍ ബോര്‍ഡ് വളരെ അടുത്തെതിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്.രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സീസണാണ് ഗണ്ണേഴ്‌സ് ഇപ്പോൾ ആസ്വദിക്കുന്നത്, പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് അവര്‍ നിലവില്‍.സാക്കയെ പോലുള്ള അനേകം യുവ താരങ്ങളുടെ പ്രകടനം ആണ് ആഴ്സണലിനെ ആ പഴയ ഫുട്ബോള്‍ പ്രതാപത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം ഡെയിലി മെയിൽ റിപ്പോർട്ട് നല്‍കിയത് അനുസരിച്ച് ഇംഗ്ലണ്ട് ഇന്റർനാഷണൽ താരം തന്റെ ഭാവി ആഴ്സണലിനു വേണ്ടി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.ഈ പുതിയ കരാറില്‍ പ്രതിവർഷം കുറഞ്ഞത് 10 മില്യൺ ഡോളര്‍ എങ്കിലും അദ്ദേഹത്തിന്റെ സാലറി വര്‍ധിപ്പിക്കാന്‍ ക്ലബ് ലക്‌ഷ്യം ഇടുന്നുണ്ട്.താരത്തിനു പിന്നില്‍ പല യൂറോപ്പ്യന്‍ മുന്‍നിര ക്ലബുകളും ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് താരത്തിനെ കൊണ്ട് കരാറില്‍ ഒപ്പിടിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ലക്‌ഷ്യം ഇടുന്നു.