EPL 2022 European Football Foot Ball Top News

ടോപ്‌ ഫോറിലേക്ക് എത്താന്‍ ലക്ഷ്യമിട്ട് ലിവര്‍പൂള്‍

February 25, 2023

ടോപ്‌ ഫോറിലേക്ക് എത്താന്‍ ലക്ഷ്യമിട്ട് ലിവര്‍പൂള്‍

സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ റയലില്‍ നിന്നും ഏറ്റ മുറിവ് മാറ്റി എടുക്കാന്‍ ലക്ഷ്യമിട്ട് ക്ലോപ്. മിഡ്‌വീക്കിൽ നടന്ന ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് 5-2 ന് റെഡ്സിനെ തകർത്തു.പതിനാലു മിനുട്ടിനുള്ളില്‍ നേടിയ  രണ്ടു ഗോള്‍ ലീഡ് തുലച്ച ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ ആണ് റയലിന്റെ കൈയ്യില്‍ നിന്നും വാങ്ങി കൂട്ടിയത്.

Crystal Palace vs Liverpool: Prediction, kick-off time, TV, live stream,  team news, h2h results, odds

ഇത് കൂടാതെ  ലീഗില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്നും വെറും രണ്ടു വിജയങ്ങള്‍ മാത്രം നേടി എട്ടാം സ്ഥാനത് ആണ് ലിവര്‍പൂള്‍ ഇപ്പോള്‍.ലീഗിലെ തുടര്‍ തോല്‍വികള്‍ ഒഴിവാക്കി രണ്ടു ജയങ്ങള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു എങ്കിലും ടോപ്‌ ഫോറില്‍ എത്താന്‍ ടീമില്‍ നിന്ന് ഇനിയും പ്രയത്നം അത്യാവശ്യം ആണ്.നാലാം സ്ഥാനത് ഇരിക്കുന്ന ടോട്ടന്‍ഹാമും പൂളും തമ്മില്‍ ഉള്ള പോയിന്റ്‌ വിത്യാസം ഏഴാണ്.എന്നാല്‍ ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെക്കാള്‍  രണ്ടു മത്സരം കുറവാണ്  കളിച്ചിട്ടുള്ളത്.ഇന്ത്യന്‍ സമയം ഒന്നേകാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment