Uncategorised

സീരി എ യില്‍ വിജയം നേടി റോമയും യുവന്‍റ്റസും

February 20, 2023

സീരി എ യില്‍ വിജയം നേടി റോമയും യുവന്‍റ്റസും

ഇന്നലത്തെ സീരി പോരാട്ടത്തില്‍ ഹെല്ലസ് വെറോണയെ  1-0ന് സ്വന്തം തട്ടകത്തിൽ തോല്പിച്ച റോമ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.പൗലോ ഡിബാലയുടെ അഭാവത്തില്‍ ആദ്യ പകുതിക്ക് മുമ്പ് വിംഗർ ഒല സോൾബാക്കനിലൂടെ ആണ് റോമ ലീഡ് നേടിയത്.ഈ ആഴ്ച്ചയില്‍ ആര്‍ബി ലെപ്സിഗിനെതിരെ യൂറോപ്പ നോക്കൌട്ട് കളിക്കാന്‍ പോകുന്ന റോമക്ക് ഈ വിജയം വലിയൊരു ഉത്തേജനം നല്‍കുന്നു.

Kean and Di Maria see Juventus past Spezia

ഫോർവേഡ് മോയിസ് കീൻ, വിംഗർ എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഞായറാഴ്ച സീരി എയിൽ സ്പെസിയയേ യുവന്‍റ്റസ് പരാജയപ്പെടുത്തി.ലീഗിലെ യുവേയുടെ മൂന്നാം ജയം ആണിത്.മൂന്നു വിലപ്പെട്ട പോയിന്റ്‌ നേടിയ റോമ പട്ടികയില്‍ പത്തില്‍ നിന്നും ഏഴാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.

 

 

Leave a comment