Uncategorised

ഒലിവിയർ ജിറൂഡ് ഈ ആഴ്ച പുതിയ എസി മിലാൻ കരാർ ഒപ്പിടും

February 5, 2023

ഒലിവിയർ ജിറൂഡ് ഈ ആഴ്ച പുതിയ എസി മിലാൻ കരാർ ഒപ്പിടും

ഫ്രഞ്ച്  സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡ് ഈ ആഴ്ച എസി മിലാനുമായി പുതിയ കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുന്നു.ചെല്‍സിയില്‍ നിന്നും മിലാനിലേക്ക് ചേക്കേറിയ താരം  മികച്ച ഫോമില്‍ തന്നെ ആണ് ഈ സീസണിലും കളിക്കുന്നത്.കഴിഞ്ഞ സീസണിൽ സ്റ്റെഫാനോ പിയോളിക്ക് കീഴില്‍ മിലാന്‍ കാലങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നേടിയപ്പോള്‍ ടീമിലെ കേന്ദ്ര ബിന്ദുവായിരുന്നു ജിറൂഡ്‌.

Olivier Giroud celebrates scoring for AC Milan on November 2, 2022

താരവും മിലാനുമായുള്ള നിലവിലെ കരാറിന്റെ കാലാവധി അവസാന ആറ് മാസത്തേക്ക് പ്രവേശിച്ചതിനാൽ ഈ സീസണ്‍ പൂര്‍ത്തിയായാല്‍ അദ്ദേഹം ഒരു ഫ്രീ എജന്റ്റ് ആകും.ഈകഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തെ ഗുഡിസൺ പാർക്കിലേക്ക് കൊണ്ടുവരാനുള്ള നീക്കം എവർട്ടൺ മാനെജ്മെന്റ് പയറ്റി നോക്കിയിരുന്നു. എന്നാല്‍  ഡീല്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.മിലാന്‍ മാനെജ്മെന്റ് സ്ഥാനത് ഇരിക്കുന്ന പൌളോ മാല്‍ഡിനി ജിറൂഡിനെ ടീമില്‍ നിലനിര്‍ത്താന്‍ വല്ലാതെ ആഗ്രഹിക്കുന്നു എന്നും ഒരു വര്‍ഷം കൂടി താരത്തിനെ മിലാനില്‍ കാണാന്‍ ആകും എന്നും സ്കൈ ഇറ്റാലിയ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ മിലാനില്‍ തന്‍റെ കരിയര്‍ ഏറെ ആസ്വദിക്കുന്നു എന്ന് ഇടയ്ക്കിടെ ഒലിവറും  വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a comment