EPL 2022 European Football Foot Ball Top News

യുണൈറ്റഡിന് എതിരാളി ക്രിസ്റ്റല്‍ പാലസ്

February 4, 2023

യുണൈറ്റഡിന് എതിരാളി ക്രിസ്റ്റല്‍ പാലസ്

ഓൾഡ് ട്രാഫോർഡിലേക്ക് ക്രിസ്റ്റൽ പാലസിനെ സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ തങ്ങളുടെ പോയിന്‍റ്  നില മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തില്‍.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ പാലസ് നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ലോകക്കപ്പിനു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ യുണൈറ്റഡിന്  ആകട്ടെ കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ജയം നേടാന്‍ ആയില്ല.

Crystal Palace's Wilfried Zaha in action with Manchester United's Luke Shaw on January 18, 2023

രണ്ടാഴ്ച്ച മുന്നേ പാലസും യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഡെവിള്‍സിനെ സമനിലയില്‍ തളക്കാന്‍ പാലസിനായി.അതിനു ചെറിയ  പ്രതികാരം വീട്ടാനുള്ള അവസരം കൂടിയായിരിക്കും യുണൈറ്റഡിന് ഇത്.ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനിലെക്ക് റാഷ്ഫോര്‍ഡ്,ഡി ഗിയ എന്നിവര്‍ തിരിച്ചെത്തിയേക്കും.കൂടാതെ പരിക്കില്‍ നിന്ന് മുക്തന്‍ ആയി ടീമിലേക്ക് തിരിച്ചു വന്ന സാഞ്ചോയുടെ സാന്നിധ്യവും യുണൈറ്റഡിനെ കൂടുതല്‍ അപകടക്കാരികള്‍ ആക്കുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.

 

Leave a comment