European Football Foot Ball Top News

എഫ് എ കപ്പ്‌ റൗണ്ട് ഓഫ് 16 ലേക്ക് മുന്നേറാന്‍ യുണൈറ്റഡ്

January 28, 2023

എഫ് എ കപ്പ്‌ റൗണ്ട് ഓഫ് 16 ലേക്ക് മുന്നേറാന്‍ യുണൈറ്റഡ്

പന്ത്രണ്ട് തവണ എഫ്‌എ കപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻഷിപ്പ് ടീമായ റീഡിംഗിനെ ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍   നേരിടാന്‍ ഒരുങ്ങുന്നു.ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.മൂന്നാം റൗണ്ടിൽ എവർട്ടനെതിരെ 3-1ന് റെഡ് ഡെവിൾസ് വിജയം നേടിയപ്പോള്‍ വാറ്റ്ഫോർഡിനെ 2-0 ന് തോല്‍പ്പിച്ച് കൊണ്ട് ആണ് റീഡിങ്ങ് നാലാം റൌണ്ട് യോഗ്യത ഉറപ്പാക്കിയത്.

Manchester United's Wout Weghorst celebrates scoring against Nottingham Forest on January 25, 2023

ലീഗില്‍ മോശമായ തുടക്കം ആണ് ലഭിച്ചത് എങ്കിലും യുണൈറ്റഡ് ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയില്‍ ആണ്.ലീഗില്‍ നാലാം സ്ഥാനത്തേക്ക്  യുണൈറ്റഡ് എത്തിയത്  കരുത്തര്‍ ആയ ടോട്ടന്‍ഹാം,ചെല്‍സി,സിറ്റി എന്നിവരെ അടിയറവ് പറയിപ്പിച്ചാണ്.രണ്ടു ദിവസങ്ങള്‍ക്ക് മുന്നേ നോട്ടിംഗ്ഹാം ഫോറസ്ട്ടിനെ  എതിരില്ലാത്ത മൂന്നു ഗോളിന് സെമിഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട് റെഡ് ഡെവിള്‍സ് ഇഎഫ്എല്‍ കപ്പിലും മികച്ച ഫോമില്‍ ആണ്.അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നത്തെ മത്സരത്തിലും വിജയം നേടി കൊണ്ട് റൗണ്ട് ഓഫ് 16 ലേക്ക് മാഞ്ചസ്റ്റര്‍  കടന്നേക്കും.പരിക്കില്‍ നിന്ന് മുക്തന്‍ ആയ ജാഡന്‍ സാഞ്ചോ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ട് എന്നുള്ള  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് മാഞ്ചസ്റ്റര്‍ ആരാധകര്‍ക്കും കോച്ച് ടെന്‍ ഹാഗിനും ആനന്ദം പകരുന്നു.

Leave a comment