ചെല്‍സിയെ കൈവിട്ട് ആഴ്സണലുമായി കൈകോര്‍ക്കാന്‍ ഡെക്ലാൻ റൈസ്
റയല്‍ മിഡ്ഫീല്‍ഡര്‍ ആയ എഡ്വേർഡോ കാമവിംഗയെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്ഷ്യം എവിടെയും എത്താന്‍ സാധ്യത ഇല്ല എന്ന് മനസിലാക്കിയ ആഴ്സണല്‍ ബോര്‍ഡ് ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡറും വെസ്റ്റ് ഹാം ക്യാപ്റ്റനുമായ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യാന്‍ പദ്ധതി ഇടുന്നു.ചെല്‍സി അക്കാദമി താരമായ റൈസ് തന്റെ പഴയ ക്ലബിലേക്ക് മടങ്ങും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും നിലവില്‍ താരം ആഴ്സണലില്‍ പോകാന്‍ ആഗ്രഹിക്കുന്നു.

നിലവിലെ ഫോം തുടരുന്നതിന് ടീമിലേക്ക് പുതിയ താരങ്ങള്‍ വേണമെന്ന് ആര്‍റെറ്റ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വെസ്റ്റ് ഹാം റൈസിന് ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് 100 മില്യണ്‍ യൂറോയാണ്.ഇത്രക്ക് വില നല്കി ആഴ്സണല്‍ ബോര്‍ഡ് ഒരു ട്രാന്‍സ്ഫറിന് മുതിരുമോ എന്നത് സംശയം തന്നെ ആണ്.എന്നാലും താരത്തിന് വേണ്ടി അടുത്ത സമ്മര്‍ വിന്‍ഡോയില്‍ ഒരു ബിഡ് ആഴ്സണല്‍ നല്കാന് തന്നെ തീരുമാനിച്ചിരിക്കുകയാണ് എന്ന് ബ്രിട്ടീഷ് പത്രമായ ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.