EPL 2022 European Football Foot Ball Top News

റീസ് ജെയിംസ്‌,ബെന്‍ ചില്‍വെല്‍ എന്നിവര്‍ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

January 19, 2023

റീസ് ജെയിംസ്‌,ബെന്‍ ചില്‍വെല്‍ എന്നിവര്‍ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ബെൻ ചിൽവെല്ലിനൊപ്പം റീസ് ജെയിംസ് പൂർണ്ണമായ ആദ്യ ടീമിന്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി  എന്ന വാര്‍ത്ത  ചെൽസിക്ക് ഉത്തേജനം നൽകുന്നു.കൂടാതെ പുതിയ സൈനിങ്ങ് ആയ മൈഖൈലോ മുദ്രിക്കും ഉടന്‍ തന്നെ  ആദ്യ ടീമിനൊപ്പം പരിശീലനം ആരംഭിച്ചേക്കും. ഡിസംബറിൽ ബോൺമൗത്തിനെതിരായ അവസാന മത്സരത്തില്‍ ആണ് താരം കളിച്ചത്. ഇംഗ്ലീഷ് താരത്തിന്‍റെ ടീമിലേക്ക് ഉള്ള തിരിച്ചുവരവ് മാനേജര്‍ പോട്ടര്‍ക്ക് ആശ്വാസം പകരുന്നതാണ്.

Chilwell and James on the wing-back role and making the nation proud | News  | Official Site | Chelsea Football Club

ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സിക്ക് താരത്തിന്‍റെ തിരിച്ചുവരവ് മൂലം അറ്റാക്കിങ്ങിലും പ്രതിരോധത്തിലും ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിഞ്ഞേക്കും.എഡ്വാർഡ് മെൻഡി, റഹീം സ്റ്റെർലിംഗ്, വെസ്ലി ഫൊഫാന എന്നിവർ അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ തന്നെ തിരിച്ചുവന്നേക്കും.ഏങ്കാലോ കാന്‍റെ,ക്രിസ്റ്റ്യന്‍ പുലിസിച്ച്,അര്‍മാണ്ടോ ബ്രോജ എന്നിവരുടെ പരിക്ക് ഭേദം ആവാന്‍ വളരെ ഏറെ കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

Leave a comment