European Football Foot Ball Top News

സൂപ്പര്‍ കോപ ഫൈനല്‍ നിരാശ മറികടക്കാന്‍ റയല്‍

January 19, 2023

സൂപ്പര്‍ കോപ ഫൈനല്‍ നിരാശ മറികടക്കാന്‍ റയല്‍

സൂപ്പര്‍ കോപ ഫൈനലില്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ബാഴ്സയുടെ അടുത്ത് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ റയല്‍ മാഡ്രിഡ്‌ ഇന്ന് കോപ്പ ഡെൽ റേയുടെ  റൗണ്ട് ഓഫ്  16-ൽ വിയാറിയലിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് വിയാറയല്‍ സ്റ്റേഡിയമായ എൽ മാഡ്രിഗലിൽ വെച്ചാണ് മത്സരം.

രണ്ടാഴ്ച്ച മുന്നേ ലാലിഗയില്‍ വിയാറയലിനോട്  ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ  റയല്‍ മാഡ്രിഡ്‌ ഈ സീസണില്‍  തങ്ങളുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ ആണ്.ടീമില്‍ വേണ്ടപോലെ സ്ക്വാഡ് ഡെപ്ത് ഇല്ലാത്തതും കൂടാതെ പല സുപ്രധാന താരങ്ങള്‍ക്ക് പരിക്ക് പറ്റിയതും അന്‍സലോട്ടിയുടെ ഉറക്കം കെടുത്തുന്നു.ഇന്നത്തെ മത്സരത്തില്‍ റൈറ്റ് ബാക്ക് ലൂക്കാസ് വാസ്‌ക്വസ്,ഔറേലിയൻ ഷുമേനി,ഡേവിഡ് അലബ,ലൂക്കാ മോഡ്രിച്ച്,ഡാനി കര്‍വഹാള്‍ എന്നിവരുടെ സേവനം റയലിന് ലഭിക്കുകയില്ല.ഇന്നത്തെ മത്സരത്തില്‍ സുപ്രധാന താരങ്ങള്‍ ഇല്ലെങ്കിലും വിജയം നേടേണ്ട ചുമതല അന്‍സലോട്ടിക്ക് ഉണ്ട്.തിരിച്ചു സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ കാര്യം അല്പം പരുങ്ങലില്‍ ആകും.ഇപ്പോള്‍ തന്നെ മാനേജ്മെന്റില്‍ നിന്നും ആരാധകരില്‍ നിന്നും ഇറ്റാലിയന്‍ കോച്ചിന് നല്ല പോലെ സമ്മര്‍ദം ലഭിക്കുന്നുണ്ട്.

Leave a comment