European Football Foot Ball Top News

കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 16 ല്‍ ഇന്ന് ബാഴ്സക്ക് എതിരാളി മൂന്നാം-ടയർ ടീമായ സ്യൂട്ട

January 19, 2023

കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 16 ല്‍ ഇന്ന് ബാഴ്സക്ക് എതിരാളി മൂന്നാം-ടയർ ടീമായ സ്യൂട്ട

ബാഴ്‌സലോണ മാനേജർ എന്ന നിലയിൽ തന്റെ ആദ്യ ടോഫി കരസ്ഥമാക്കിയ സാവി ഇപ്പോള്‍ എഴാം സ്വര്‍ഗത്തില്‍ ആണ്.മെസ്സിയെ കൂടാതെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ആദ്യ ട്രോഫിയായി സൂപ്പര്‍ കോപ നേടിയ ബാഴ്സലോണ നിലവില്‍ മികച്ച ആത്മവിശ്വാസത്തില്‍ ആണ്.തങ്ങളുടെ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ എല്ലാ കോണില്‍ നിന്നും വരിഞ്ഞ് മുറുക്കിയതിനു ശേഷമാണ് ബാഴ്സ ഫൈനലില്‍ വിജയം നേടിയത്.

Preview: Ceuta vs. Barcelona - prediction, team news, lineups - Sports Mole

സാവിയുടെ അടുത്ത ലക്‌ഷ്യം കോപ ഡേല്‍ റിയയാണ്.കോപ റൗണ്ട് ഓഫ് 16 ല്‍ ഇന്ന് ബാഴ്സലോണ അൽഫോൻസോ മുറൂബെ സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം-ടയർ ടീമായ സ്യൂട്ടയെ നേരിടാന്‍ ഒരുങ്ങുന്നു.റൗണ്ട് ഓഫ് 32 ല്‍ ലാലിഗ ടീമായ എല്‍ഷെയേ പരാജയപ്പെടുത്തിയ സ്യൂട്ടയെ സാവി  നിസാരമാക്കി  കാണാന്‍ വഴിയില്ല.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം.

Leave a comment