EPL 2022 European Football Foot Ball Top News

സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന സിറ്റിയും ടോട്ടന്‍ഹാമും നേര്‍ക്കുന്നേര്‍

January 19, 2023

സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന സിറ്റിയും ടോട്ടന്‍ഹാമും നേര്‍ക്കുന്നേര്‍

വാരാന്ത്യത്തിൽ യഥാക്രമം ഡെർബി തോൽവികൾ ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാം ഹോട്‌സ്പറും പ്രീമിയര്‍ ലീഗില്‍  ഇന്ന്  എത്തിഹാദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയേക്കും. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ വെറും രണ്ടു വിജയം മാത്രം നേടാനേ ഇരു കൂട്ടര്‍ക്കും കഴിഞ്ഞുള്ളു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം.ടോപ്‌ ഫോര്‍ സ്ഥാനം നഷ്ട്ടപ്പെട്ട ടോട്ടന്‍ഹാമിന് എങ്ങനെയും പഴയ ഫോമിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്തേണ്ടത് അനിവാര്യം ആണ്.ടോട്ടന്ഹാമിന്റെ മോശം ഫോം മൂലം കോണ്ടേക്ക് മേല്‍ നല്ല സമ്മര്‍ദം ഉണ്ട്.

Antonio Conte in charge of Tottenham Hotspur in January 2023

യുണൈറ്റഡിനെതിരെ അവസാന മിനുട്ടില്‍ തോല്‍വി ഏറ്റുവാങ്ങിയ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം എന്ന ലക്‌ഷ്യം ഉപേക്ഷിച്ച മട്ടാണ്.ലീഗ് നേടാന്‍ കഴിയില്ല എന്ന് പെപ്പ് ഗാര്‍ഡിയോള മാധ്യമങ്ങളോട് പറഞ്ഞത് വളരെ വിവാദം ആയിരുന്നു.നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാള്‍ എട്ട് പോയിന്റ്‌ പിന്നില്‍ ആണ് സിറ്റി.ഇന്നത്തെ മത്സരത്തില്‍ തന്‍റെ വിശ്വസ്ഥ സെന്റര്‍ ബാക്കുകള്‍ ആയ റൂബൻ ഡയസ്, ജോൺ സ്റ്റോൺസ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നത് പെപ്പിന് ആശ്വാസം നല്‍കുന്നു.

Leave a comment