EPL 2022 European Football Foot Ball Top News

യുണൈറ്റഡിനെ പിടിച്ചു കെട്ടി ക്രിസ്റ്റല്‍ പാലസ്

January 19, 2023

യുണൈറ്റഡിനെ പിടിച്ചു കെട്ടി ക്രിസ്റ്റല്‍ പാലസ്

ബുധനാഴ്ച പ്രീമിയർ ലീഗിൽ സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചിട്ടു.2008-09 സീസണിന് ശേഷം ആദ്യമായി മാൻ യുണൈറ്റഡ് തുടർച്ചയായി 10 വിജയങ്ങൾ എന്ന ലക്ഷ്യത്തോടെ കളിക്കാന്‍ എത്തിയ യുണൈറ്റഡിന് പാരയായത്     ഒലീസിന്റെ സ്റ്റോപ്പേജ്-ടൈം ഫ്രീ കിക്ക് ഗോള്‍ ആണ്.

 

എണ്‍പതാം മിനുട്ടില്‍ മഞ്ഞ കാര്‍ഡ്‌ കണ്ട കസമീരോ യുണൈറ്റഡിന്റെ ആഴ്സണലിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല.ആദ്യ പകുതിയില്‍ എറിക്സന്‍ നല്‍കിയ പാസില്‍ നിന്ന് ഗോള്‍ നേടി കൊണ്ട് ബ്രൂണോയാണ് യുണൈറ്റഡിനെ മുന്നില്‍ എത്തിച്ചത്.90 ആം മിനുട്ടില്‍ ശ്ലപ്പിനെ ലുക്ക്‌ ഷാ ഫൗള്‍ ചെയ്തത് മൂലം ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മൈക്കല്‍ ഒലിസെ സ്കോര്‍ ചെയ്തതോടെ    സിറ്റിയെ മറികടന്നു രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള യുണൈറ്റഡിന്റെ ലക്ഷ്യം തകര്‍ന്നു തരിപ്പണം ആയി.

Leave a comment