EPL 2022 European Football Foot Ball Top News transfer news

കാലങ്ങളായി റിസര്‍വ് താരം ആയിരുന്ന ഫ്രെഡറിക് ഗിൽബെർട്ട് ആസ്റ്റന്‍ വില്ല വിട്ടു

January 18, 2023

കാലങ്ങളായി റിസര്‍വ് താരം ആയിരുന്ന ഫ്രെഡറിക് ഗിൽബെർട്ട് ആസ്റ്റന്‍ വില്ല വിട്ടു

ആസ്റ്റൺ വില്ല ഡിഫൻഡർ ഫ്രെഡറിക് ഗിൽബെർട്ട്,ആർസി സ്ട്രാസ്ബർഗിലേക്കുള്ള  നീക്കം പൂർത്തിയാക്കി.28-കാരൻ വില്ലയ്‌ക്കായി കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ, കൂടാതെ സ്റ്റീവൻ ജെറാർഡിന്റെയും ഉനായ് എമെറിയുടെയും കീഴില്‍ തനിക്ക് ലഭിക്കുന്ന പരിഗണന പോര എന്ന് തോന്നിയ താരം ടീം വിടുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു.

2019-ൽ ഫ്രഞ്ച് ക്ലബ് ആയ  കെയ്നിൽ നിന്ന് എത്തിയ താരം ആദ്യ സീസണില്‍ 29 മത്സരങ്ങളില്‍ കളിച്ചു.ബാരോയ്‌ക്കെതിരായ കാരബാവോ കപ്പ് മത്സരത്തിൽ കഴിഞ്ഞ സീസണിൽ ജെറാർഡിന്റെ കീഴിൽ ഒരിക്കൽ കളിച്ചതിന് ശേഷം, അദ്ദേഹം പിന്നീടൊരിക്കലും കളിച്ചിട്ടില്ല. ലീഗ് 1-ൽ 16-ാം സ്ഥാനത്തുള്ള സ്ട്രാസ്ബർഗ് തരംതാഴ്ത്തല്‍ മേഘലയില്‍ നിന്ന് രക്ഷ നേടാന്‍ ഒരുങ്ങുകയാണ്.അതിന് ഫ്രഞ്ച് താരത്തിന്‍റെ സേവനം തങ്ങള്‍ക്ക് നേട്ടം ആകുമെന്നും മാനെജ്മെന്റ് കരുതുന്നു.

Leave a comment