നിലവിൽ ബെല്ലിങ്ഹാമിന് ഓഫറുകൾ ഒന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി ബൊറൂസിയ ഡയറക്ടർ.!
ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ഡിമാൻഡ് ഉള്ള താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിൻ്റെ ഇംഗ്ലീഷ് മിഡ്ഫീൽഡറായ ജൂഡ് ബെല്ലിങ്ഹാം. യൂറോപ്പിലെ വമ്പൻ ക്ലബുകളായ ലിവർപൂൾ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകളാണ് ബെല്ലിങ്ഹാമിനായി മുൻപന്തിയിൽ ഉള്ളത്. അതുകൊണ്ടുതന്നെ താരം എവിടേക്ക് ആകും പോകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്തായാലും പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അദ്ദേഹത്തിൻ്റെ സമൂഹമാധ്യമം വഴി പുറത്തുവിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം നിലവിൽ ബെല്ലിങ്ഹാമിനായി ഓഫറുകൾ ഒന്നുംതന്നെ വന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബൊറൂസിയയുടെ ഡയറക്ടർ ആയ സെബാസ്റ്റ്യൻ കേൾ. നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്നുപോകാം;
“തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല, നിലവിൽ ബെല്ലിങ്ഹാമിനായി ഇവിടെ ഓഫറുകൾ ഒന്നുംതന്നെ വന്നിട്ടില്ല.

ഞങ്ങൾ അദ്ദേഹത്തിനോടും, അദ്ദേഹത്തിൻ്റെ കുടുംബത്തോടും സംസാരിക്കാൻ ഇരിക്കുകയാണ്, തീർച്ചയായും നിലവിൽ പ്രോപോസലുകൾ ഒന്നുംതന്നെ ഇല്ല.”
ഇതാണ് ഇപ്പൊൾ ബൊറൂസിയയുടെ ഡയറക്ടർ ആയ കേൾ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫറിലാകും താരം പുതിയ ക്ലബിലേക്ക് ചേക്കേറുക. എന്തായാലും ബെല്ലിങ്ഹാം എവിടേക്ക് ആകും പോകുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.