വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ്, ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ റഡാറിൽ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് നല്കി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍. പോര്‍ച്ചുഗീസ് താരത്തിന്റെ വൂല്വ്സുമായുള്ള കരാര്‍ അവസാനിക്കാന്‍ ഇനി വെറും പതിനെട്ട് മാസം മാത്രമേ ഉള്ളൂ.കളിക്കാരന്റെ കരാർ നീട്ടാന്‍ തങ്ങളെ കൊണ്ട് കഴിയുമെന്ന് വോൾവ്സ് പ്രതീക്ഷിക്കുന്നുണ്ട്.

ഒരു പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് സ്പാനിഷ് കോച്ച് ആയ ജൂലന്‍ ലോപ്റ്റഗുയിക്ക് കീഴില്‍ വികസിപ്പിക്കാന്‍ തീരുമാനമുള്ള വൂല്‍വ്സ് മാനെജ്മെന്റ് വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പണം എറിഞ്ഞ് ക്വാളിറ്റി താരങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.കഴിഞ്ഞ കുറച്ച് സീസണുകളിലായി തങ്ങള്‍ക്ക് വേണ്ടി മികച്ച രീതിയില്‍ പന്ത് തട്ടുന്ന നെവസിനെ നിലനിര്‍ത്താന്‍ വൂല്‍വ്സ് ആഗ്രഹിക്കുന്നു.നിലവില്‍ ഒന്‍പതാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ജനുവരി വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മിഡ്ഫീല്‍ഡില്‍ പുതിയ സൈനിങ്ങുകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്.റൂബന്‍ നെവസിന്റെ പ്രൊഫൈല്‍ തങ്ങള്‍ക്ക് അനുയോജ്യം ആവുമെന്ന് ലിവര്‍പൂള്‍ മാനെജ്മെന്റ് വിശ്വസിക്കുന്നു.താരത്തിന് വേണ്ടി 44 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ബിഡ് നല്‍കുന്നതിന് വേണ്ടി ലിവര്‍പൂള്‍ ഒരുങ്ങുന്നുണ്ട് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.