15 മില്യൺ പൗണ്ട് മൂല്യത്തില്‍ ഫ്ലെമെംഗോയിൽ നിന്ന് ജോവോ ഗോമസിനെ എത്തിക്കാന്‍ ഒരുങ്ങി വൂല്‍വ്സ്
ഫ്ലെമെംഗോയിൽ നിന്നുള്ള ബ്രസീലിയൻ മിഡ്ഫീൽഡർ ജോവോ ഗോമസിന് വേണ്ടി 15 മില്യൺ പൗണ്ടിന്റെ കരാർ ഉറപ്പിക്കാന്‍ ഒരുങ്ങി വോൾവ്സ്.ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ മാത്യൂസ് കുൻഹയെയും നീസില്‍ നിന്ന് റിയോ ലെമിനയക്കും ശേഷം വൂല്‍വ്സ് സൈന്‍ ചെയ്ത മൂന്നമാതെ താരം ആണ് ജോവോ ഗോമസ്.പാരീസ് സെന്റ് ജെർമെയ്ൻ വിംഗർ പാബ്ലോ സറാബിയയേ കൂടി സൈന്‍ ചെയ്യാന്‍ വൂല്‍വ്സ് ലക്ഷ്യമിടുന്നതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ബ്രസീലിയൻ ക്ലബിന് വേണ്ടി മികച്ച രീതിയില്‍ പന്ത് തട്ടുന്ന ഗോമസ് ഇതിനകം കോപ്പ ലിബർട്ടഡോർസ് ഉൾപ്പെടെ ക്ലബ്ബ് തലത്തിൽ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗ് കളിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം എന്ന് വെളിപ്പെടുത്തിയ ബ്രസീലിയന്‍ താരം ഭാവിയില്‍ ലിവര്‍പൂളില്‍ കളിക്കാനുള്ള അവസരം വന്നാല്‍ താന്‍ അത് തീര്‍ച്ചയായും ഉപയോഗിക്കും എന്നും മാധ്യമങ്ങളോട് പറഞിരുന്നു.